Motivation456 Malyalam Marathi Punjabi Tamil Hindi English Diwali Greeting-wishes-quotes-Message

inspirational malyalam quotes

എല്ലാ മതങ്ങളും തുടങ്ങിയിട്ടുള്ളത് ഏതെങ്കിലുമൊരു ഭൂപ്രദേശത്തിലെ ഒരു ജനതയുടെ താത്കാലികമായ ജീവിത പ്രശ്നങ്ങളോടുള്ള ആത്മീയ പ്രതികരണമായിട്ടാണ് അത് കൊണ്ട് എല്ലാ മതങ്ങള്ക്കും ജന്മനാ ഒരു എത്തനിക്ക് സ്വഭാവം ഉണ്ട്

സ്വാര്ത്ഥതതയുടെ പേരില് ഇണയെ ചങ്ങലയില്ലാതെ കെട്ടിയിടാനുള്ള തന്ത്രമാണ് കുടുംബം

ഇത്രയും കാലത്തെ അനുഭവത്തിൽനിന്നു പറയാം: ഭൂമിയിൽ മരണത്തേക്കാൾ അനിശ്ചിതത്വം പ്രണയത്തിന് മാത്രമേയുള്ളൂ.

ഓരോ കടലമണി കരണ്ടു തിന്നുമ്പോഴും ഉപേക്ഷിക്കപ്പെട്ടു കഴിയുന്ന അച്ഛനമ്മമാരുടെ മനസ്സിലെ എല്ലാ വേദനകളും കരളുക. ഈ കടലമണികളോടൊപ്പം അവയും ഇല്ലാതാവട്ടെ.

തിരിച്ച് സ്നേഹിക്കില്ല എന്നറിഞ്ഞിട്ടും നീണ്ടു നിന്നേക്കില്ല എന്നറിഞ്ഞിട്ടും പിന്നേയും സ്നേഹിക്കാൻ പറ്റുന്നതാണ് 'സ്നേഹം' എന്ന വാക്കിനെ അത്ഭുതമാക്കുന്നത്

വിച്ഛേദിക്കപ്പെടുമ്പോൾ ബന്ധങ്ങളിൽ നിന്ന് ഒരിക്കലും തിരിച്ചെടുക്കാൻ പറ്റാത്ത ഊർജ്ജമാണ് ആവിയായി പോകുന്നത്

ചിലരുടെ അസാന്നിധ്യത്തിലേ അവരുടെ വില നമുക്ക് മനസ്സിലാവൂ. അതുവരെ അവർ പരിഹസിക്കപ്പെടാനും സംശയിക്കപ്പെടാനും അവഗണിക്കപ്പെടാനും മാത്രമുള്ളവരാണ്

ജീവിതത്തിന്റെ കാലവും പരിസരവും മാറുന്നതിനനുസരിച്ച് പുതിയ ബന്ധങ്ങളുണ്ടാകുന്നു. പുതിയ സൗഹൃദങ്ങൾ ഉണ്ടാവുന്നു. അപ്പോൾ പഴയവ നമുക്ക് അന്യമാകുന്നു. അവയെ നാം പടംപൊഴിച്ച് കളയുന്നു...

ജീവിതത്തിന്റെ ഏറ്റവും പ്രതിസന്ധിഘട്ടത്തിൽ ആത്യന്തികമായി സത്യമെന്നും ശരിയെന്നും മനസ്സിന് തോന്നുന്നതുമാത്രം പ്രവർത്തിക്കുക. ആയിരംപേർ നിന്റെ പിന്നാലെ വരും, അവർ ആയിരം അഭിപ്രായങ്ങൾ പറയും. ആരുടെയും വാക്കുകൾക്കും പ്രലോഭനങ്ങൾക്കും ഒരിക്കലും വഴിപ്പെടാതെയിരിക്കുക. സത്യത്തിൽ ഉറച്ചുനിൽക്കുക. നീ വിജയിക്കുക തന്നെ ചെയ്യും...

കണ്ണട മാറ്റി നീളമുള്ള പാതി മങ്ങിയ കണ്ണുകൾ വെളിപ്പെടുത്തി അയാൾ എന്നെ നോക്കി മന്ദഹസിച്ചു. പുരുഷൻ താൻ സ്നേഹിക്കുന്ന സ്ത്രീയെ നോക്കുന്ന നോട്ടമാണത് എന്ന് ഞാൻ വിഭ്രമിച്ചു. അപ്പോൾ മനസ്സാക്ഷി പ്രത്യക്ഷപ്പെട്ടില്ല; മരണത്തിന് ശേഷം എന്റേയും, നാമവും ജീവിതവും ഭാരതത്തിലും മുഴുവൻ ലോകത്തും അനശ്വരമായിത്തീരുമെങ്കിൽ അത് ഹൃദയ രക്തം ചീന്തി മാത്രം സാക്ഷാൽക്കരിക്കാൻ സാധിക്കുന്ന ഈ നശിച്ച പ്രണയത്തിന്റെ പേരിലായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതുമില്ല

ആരവങ്ങളില് ഉന്മത്തരാവാതെ, പരാജയങ്ങളില് നിരാശരാവാതെ രണ്ടിലും സമചിത്തത പാലിച്ച് മാനസികോര്ജ്ജം നേടുന്നതിലാവണം നിങ്ങളുടെ നോട്ടം. ഇതിനര്ത്ഥംല സൗകര്യങ്ങള് ഉപയോഗിക്കരുതെന്നല്ല. നിങ്ങളെ ഉണ്ടാക്കാന് നിങ്ങള് വിചാരിച്ചാലേ കഴിയൂ എന്നു മാത്രമാണ്. മറ്റെല്ലാം ചെറിയ രാസത്വരകങ്ങള് മാത്രം

എത്രകോടി മനുഷ്യര് വാഴുന്ന ഭൂമിയാണിത്. ഇതില് നിങ്ങള്ക്കാ”രുമില്ലാ എന്നു കരയരുത്. അങ്ങനെ കരുതുന്നുണ്ടെങ്കില് വിശ്വമാനവികതയുടെ ഹൃദയത്തെയാണ് നിങ്ങള് ചോദ്യം ചെയ്യുക. ആരോ ഉണ്ട്... ജീവിതവുമായി നിങ്ങളെ ബന്ധിപ്പിക്കുന്ന അദൃശ്യമെങ്കിലും ദൃഢമായ ഏതോ കണ്ണി. എത്ര ദൂരെയായാലും സ്നേഹത്തിന്റെ കാന്തികഹൃദയത്തിലേക്ക് ചേര്ത്തു നിര്ത്തു ന്ന ഒരു കണ്ണി..